Friday, November 6, 2009

കലാമണ്ഡലം അവാര്‍ഡുകള്‍ (Kalamandalam-Awards-2008)

Kerala Kalamandalam Fellowship & Awards 2008 - News item by Haree for Grahanam Blog.
നവംബര്‍ 06, 2008: രണ്ടായിരത്തിയെട്ടിലെ കലാമണ്ഡലം ഫെല്ലോഷിപ്പും പുരസ്കാരങ്ങളും, കലാമണ്ഡലം കല്പിതസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ.ജി. പൌലോസ് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. വാദ്യകലാകാരനായ കലാമണ്ഡലം നാരായണന്‍ നമ്പീശനാണ് കലാമണ്ഡലം ഫെല്ലോഷിപ്പ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിയയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.

Kerala Kalamandalam Fellowship & Awards 2008 - Kalamandalam Ramachandran Unnithan (Kathakali Vesham) and Pathiyur Sankerankutty (Kathakali Music).
പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന കലാമണ്ഡലം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ കലാകാരന്മാര്‍ ഇവരാണ്:
കഥകളി വേഷം - കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍
കഥകളി സംഗീതം - പത്തിയൂര്‍ ശങ്കരന്‍‌കുട്ടി
മേളം - വാരണാസി വിഷ്ണു നമ്പൂതിരി
നൃത്തം - വി.ആര്‍. പദ്മിനി
തുള്ളല്‍ - പി.വി. കുഞ്ഞികൃഷ്ണ പൊതുവാള്‍
നൃത്തസംഗീതം - ഒ.കെ. അംബിക
കൂടിയാട്ടം - മാര്‍ഗി മധു
നാടന്‍‌ കല - വി.എം. കുട്ടി
മികച്ച പുസ്‌തകരചയിതാവ് - കെ.ബി. രാജ് ആനന്ദ് (‘ശിവകാലം’‌)
മികച്ച ഡോക്യുമെന്ററി സംവിധായകന്‍- വിനോദ് മങ്കര (‘നളചരിതം അഞ്ചാം ദിവസം’)

ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ നവംബര്‍ ഒന്‍പതിനു നടക്കുന്ന വള്ളത്തോള്‍ അനുസ്മരണദിനത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി ഫെല്ലോഷിപ്പും അവാര്‍ഡുകളും സമ്മാനിക്കും.

വാര്‍ത്ത:
Kalamandalam awards announced - The Hindu
--
Description: Kerala Kalamandalam Awards for the year 2008 announced. Kalamandalam Ramachandran Unnithan won the award for Kathakali Vesham and Pathiyur Sankarankutty won the award for Kathakali Music. News item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. November 06, 2009.

5 comments:

  1. പുരസ്കാരാര്‍ഹരായ എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍. :-)
    --

    ReplyDelete
  2. ഹരി,

    ഒരു ചെറിയ സംശയം ഈ അവാര്‍ഡുകള്‍ കഥകളി വേഷത്തിനും പിന്നെ സംഗീതത്തിനും മാത്രമേ ഉള്ളു ? ചുട്ടി കലാകാരന്മാരെ പരിഗണിക്കില്ലേ ?

    ഉണ്ണിത്താന് ഈ അവാര്‍ഡ്‌ കിട്ടിയതി വളരെ സന്തോഷം തോന്നുന്നുണ്ട്, ഞാന്‍ ഇഷ്ട്ടപെടുന്നഒരു കലാകാരന്‍ ആണ് അദ്ദേഹം.

    സജീഷ്‌

    ReplyDelete
  3. 9th of Nov is the birthday of Mahakavy Vallathol. Vyloppilly is not connected with that day. Kalamandalam was started on the same day in 1931.Please attend the function and kathakali.

    ReplyDelete
  4. ചിത്രവിശേഷം ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല..:(

    ReplyDelete
  5. ഏതാണ് ബ്രൌസര്‍? ഫയര്‍ഫോക്സ് / ഗൂഗിള്‍ ക്രോം ഉപയോഗിക്കുക.
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--